ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടികയിലേക്ക് മത്സരിക്കാന്‍ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍

Saturday 22 December 2018 1:09 am IST
ഗജേന്ദ്ര അഹിരെ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ഡിയര്‍ മോളി, പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത സൗണ്ട് സ്റ്റോറി, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, മേതില്‍ ദേവിക സംവിധാനം ചെയ്ത ഡോക്യുമെന്ററി സര്‍പ്പതത്വം എന്നിവയാണ് ഓസ്‌കാറിനായുള്ള നാമനിര്‍ദേശ പട്ടികയിലേക്ക് മത്സരിക്കുന്നത്.

തിരുവനന്തപുരം: ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള പോരാട്ടത്തിനൊരുങ്ങി നാല് ഇന്ത്യന്‍ ചിത്രങ്ങള്‍. ഗജേന്ദ്ര അഹിരെ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ഡിയര്‍ മോളി, പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത സൗണ്ട് സ്റ്റോറി, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, മേതില്‍ ദേവിക സംവിധാനം ചെയ്ത ഡോക്യുമെന്ററി സര്‍പ്പതത്വം എന്നിവയാണ് ഓസ്‌കാറിനായുള്ള നാമനിര്‍ദേശ പട്ടികയിലേക്ക് മത്സരിക്കുന്നത്.

സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡിവുഡ് ഒരുക്കിയ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചിത്രവും ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടികയിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്.

ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മിച്ച് ബിജു മജീദ് സംവിധാനം ചെയ്ത ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ മികച്ച ചിത്രം എന്ന വിഭാഗത്തിലേക്ക് മാത്രമല്ല, മികച്ച അഭിനേതാക്കള്‍, സംവിധാനം, രചന, ചിത്ര സംയോജനം, പ്രോജക്ട് ഡിസൈന്‍, സൗണ്ട് ഡിസൈന്‍, സൗണ്ട് മിക്‌സിംഗ്, സിനിമാട്ടോഗ്രഫി, കോസ്റ്റ്യൂം ഡിസൈന്‍, എന്നീ വിഭാഗങ്ങളിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.