ലോങ് മാര്‍ച്ചിന് ഉജ്ജ്വല സ്വീകരണം

Saturday 22 December 2018 1:15 am IST

കരുനാഗപ്പള്ളി:ഹൈക്കോടതിയുടെ ഉത്തരവിന്‍ പ്രകാരം കെഎസ്ആര്‍ടിസി യില്‍ നിന്നും പിരിച്ചുവിടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍മാര്‍ ആലപ്പുഴയില്‍ നിന്നും ആരംഭിച്ച ലോങ് മാര്‍ച്ച് ഇന്നലെ കൊല്ലത്ത് സമാപിച്ചു. ഇന്ന് രാവിലെ6ന് ഇവിടെനിന്നും ആരംഭിക്കുന്ന മാര്‍ച്ച് ഉച്ചയോടെ ചാത്തന്നൂരിലെത്തും. തുടര്‍ന്ന് വൈകിട്ടോടെ ആറ്റിങ്ങലില്‍ സമാപിക്കും.

ഇന്നലെ രാവിലെ 6 മണിയോടെ കായംകുളത്തുനിന്നും ആരംഭിച്ചലോങ് മാര്‍ച്ച് 10.30 ഓടുകൂടി കരുനാഗപ്പള്ളിയിലെത്തി.കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയ മാര്‍ച്ചിന്‌സ്വീകരണം നല്‍കി. എം.എല്‍ എ ആര്‍.രാമചന്ദ്രന്‍ അടക്കമുള്ളവര്‍ അഭിസംബോധന ചെയ്തു.തുടര്‍ന്ന് ഉച്ചയോടെ ചവറ നല്ലെഴുത്തുമുക്കില്‍ ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം പുറപ്പെട്ട് വൈകിട്ട് 5മണിയോടെ കൊല്ലം ഡിപ്പോയിലെത്തി സ്വീകരണം ഏറ്റുവാങ്ങി. എംപാനല്‍ കുട്ടായ്മ പ്രസിഡന്റ് ജോഷി, സെക്രട്ടറി എസ്.ദിനേശ് ബാബു,ജയകൃഷ്ണന്‍,ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.