മെല്‍ബണ്‍: മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പണ്ഡ്യയെ കളിപ്പിക്കണമെന്ന് ഓസ്ട്രേലിയന്‍ മുന്‍ ബാറ്റ്സ്മാന് മൈക് ഹസി. പെര്‍ത്തില്‍ നിന്ന് വ്യത്യസ്തമാണ് മെല്‍ബണിലെ പിച്ചെന്നും ഹാര്‍ദിക്കിന്റെ സാന്നിധ്യം ടീമിന്റെ സന്തുലനം നിലനിര്‍ത്തുമെന്നും ഹസി പറഞ്ഞു.
മിച്ചല്‍ മാര്‍ഷിനെ പോലെയാണ് ഹാര്‍ദിക്, ഫോമിലാണെങ്കില്‍ അധികം ഒരു ബൗളറെയും ബാറ്റ്സ്മാനെയും ലഭിക്കും, ഹസി പറഞ്ഞു. പരമ്പരയില്‍ ഇതുവരെ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. പെര്‍ത്തിലെ അശ്വിന്റെ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്നാല്‍, നാലു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള തന്ത്രം പരാജയമെന്ന് പറയാനാകില്ലെന്നും ഹസി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: