ബെംഗളൂരു: ഓസ്ട്രേലിയക്കെതിരെ ഈഡന് ഗാര്‍ഡന്‍സില്‍ ലക്ഷ്മണ് നേടിയ 281 റണ്‍സ് താന്‍ കണ്ട മികച്ച ഇന്നിങ്ങ്സുകളില്‍ ഒന്നെന്ന് മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ്. അന്നത്തെ സാഹചര്യത്തില്‍ ഓസീസിനെതിരെ നേടിയ റണ്‍സ് മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണ്. കളിയില്‍ ദ്രാവിഡുമൊത്ത് ലക്ഷ്മണ് 376 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു.
ഫോമില്ലാഞ്ഞിട്ടും ലക്ഷ്മണിന്റെ ഇന്നിങ്ങ്സാണ് തന്നെയും മികച്ച രീതിയില്‍ കളിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. കളിയില്‍ ദ്രാവിഡ് 180 റണ്‍സ് നേടി ലക്ഷ്മണിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് നടത്തിയ വീരോചിത ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ തോല്‍വിയുടെ വക്കില്‍നിന്ന് ജയത്തിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: