കണ്ണൂര്‍: സംസ്ഥാന ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ കോട്ടയവും എറണാകുളവും ജേതാക്കള്‍. പെണ്‍കുട്ടികളില്‍ 30 പോയിന്റോടെയാണ് കോട്ടയം ജേതാക്കളായത്. ആണ്‍കുട്ടികളില്‍ 38 പോയിന്റോടെ എറണാകുളം ഒന്നാമതെത്തി.
പെണ്‍കുട്ടികളില്‍ 22 പോയിന്റുമായി കണ്ണൂര്‍ രണ്ടാമത്. ആണ്‍കുട്ടികളില്‍ 35 പോയിന്റ് നേടിയ തിരുവനന്തപുരത്തിനാണ് രണ്ടാം സ്ഥാനം. ഇന്ന് ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും സബ് ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ നടക്കും. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: