മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ കൂടുതല്‍ സന്തുലിതമായ ടീമിനെ ഒരുക്കാന്‍ ഇന്ത്യക്ക് അവസരം. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കില്‍ നിന്ന് മുക്തനായി ശാരീരിക ക്ഷമത വീണ്ടെടുത്തു.
അങ്ങനെയെങ്കില്‍ മെല്‍ബണില്‍ ആറാം നമ്പറില്‍ ഹനുമ വിഹാരിക്ക് പകരം ഹാര്‍ദിക് ഇറങ്ങും. അശ്വിന് കൂടി തിരിച്ചെത്തുന്നതോടെ മൂന്നു പേസര്‍മാരാകും കളിക്കുക. ഇതോടെ, ബൗളിങ് വിഭാഗം കൂടുതല്‍ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
മെല്‍ബണിലും തുടര്‍ന്ന് സിഡ്നിയിലും ജയിച്ച് ഓസ്ട്രേലിയയില്‍ പരമ്പര നേടാനുള്ള 70 വര്‍ഷത്തെ കാത്തിരിപ്പിന് ഫലമുണ്ടാകണമെങ്കില്‍ ഓപ്പണര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. എം. വിജയും കെ.എല്‍. രാഹുലും സ്ഥിരത പുലര്‍ത്തിയാല്‍ ബാറ്റിങ്ങിലെ ആശങ്കകളും അകറ്റാം. ഏറെക്കുറെ ഫോം കണ്ടെത്തിയ മധ്യനിരയ്ക്ക് സ്വതന്ത്രമായി കളിക്കാം. ഓപ്പണര്‍ പൃഥ്വി ഷാ പരിക്കേറ്റ് മടങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ തീരുമാനിച്ചാല്‍ പൃഥ്വിയുടെ പകരക്കാരന് മായങ്ക് അഗര്‍വാളിന് അവസരമൊരുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: