ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: 6 ഭീകരര്‍ കൊല്ലപ്പെട്ടു

Saturday 22 December 2018 10:51 am IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. അരാംപോര ഗ്രാമത്തിലെ അവന്തിപോര മേഖലയില്‍ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. 

അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ഒരാള്‍  കുപ്രസിദ്ധ ഭീകരന്‍ സക്കീര്‍ മൂസയുടെ അടുത്ത അനുയായിയാണ്. പ്രദേശത്ത് ഇനിയും ഭീകര സാന്നിധ്യം ഉണ്ടോയെന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് നിരവധി മാരാകായുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

കശ്മീര്‍ താഴ്‌വര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഖസ്‌വാത് ഉല്‍ ഹിന്ദ് എന്ന ഭീകര സംഘടനയുടെ മുഖ്യ ആസൂത്രികനാണ് സക്കീര്‍ മൂസ. ജമ്മുകശ്മീരിലെ നോട്ടപ്പുള്ളി കൂടിയാണ് ഇയാള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.