പ്രളയകാലത്തെ തേരാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി വള്ളങ്ങള്‍

Saturday 22 December 2018 11:55 am IST

കഴക്കൂട്ടം : പ്രളയ കാലത്ത് ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി വള്ളങ്ങള്‍ നല്‍കി കൊഴഞ്ചേരി സ്വദേശി. കേരളത്തെ ദുരിതക്കയത്തിലാക്കിയ പ്രളയത്തില്‍ മര്യനാടില്‍ നിന്ന് 23 വള്ളങ്ങളിലായി 132 പേരാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. ഇവര്‍ക്കുള്ള സമ്മാനമായാണ് വലിയതറയില്‍ ഡാനി ജേക്കബ് എന്നയാള്‍ വള്ളങ്ങള്‍ നല്‍കുന്നത്.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയ പല വള്ളങ്ങള്‍ക്കും കേടുപാടുികള്‍ സംഭവിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ അതാണ് ഇത്തരത്തില്‍ വ്യത്യസ്ത സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡാനി ജേക്കബ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.