തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ് വിവാഹിതനായി. കോളേജിലെ സഹപാഠിയായിരുന്ന ചാരുലതയെ ആണ് സഞ്ജു വിവാഹം കഴിച്ചത്.
മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി. രമേശ് കുമാറിന്റെയും രാജശ്രീയുടേയും മകളാണ് ചാരുലത. ഇപ്പോള്‍ തിരുവനന്തപുരം ലയോള കോളേജിലെ രണ്ടാം വര്‍ഷ എംഎ ബിരുദ വിദ്യാര്‍ഥിനിയാണ്. ദല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന് സാംസണിന്റേയും ലിജിയുടേയും മകനാണ് സഞ്ജു സാംസണ്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ സ്പെഷ്യല്‍ മാരേ്യജ് ആക്ട് പ്രകാരം നടന്ന വിവാഹ രജിസ്ട്രേഷന് ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. വൈകുന്നേരം സുഹൃത്തുക്കളും സഹതാരങ്ങളും അടക്കമുള്ളവര്‍ക്ക് വേണ്ടി പ്രത്യേക വിവാഹ സല്‍ക്കാരം നടന്നു.
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നതില്‍ സന്തോഷമുണ്ടെന്ന് നവദമ്പതികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: