സോണിയയും രാഹുലും ഇന്ത്യയെ ദുരുപയോഗം ചെയ്തു: രവിശങ്കര്‍ പ്രസാദ്

Saturday 22 December 2018 4:03 pm IST

ന്യൂദല്‍ഹി : സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഇന്ത്യയുടെ സമ്പത്ത് ദുരുപയോഗം ചെയ്‌തെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ഹെറാള്‍ജ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പത്രം നടത്തുകയായിരുന്നില്ല. പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. 

ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് രവിശങ്കര്‍ പ്രസാദ് ഇത്തരത്തില്‍ വിമര്‍ശിച്ചത്. 

വെറും 50 ലക്ഷത്തിന് 5000 കോടിയുടെ സ്വത്തു വകകള്‍ സ്വന്തമാക്കിയത് തട്ടിപ്പാണ്. 2008ല്‍ നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം നിര്‍ത്തിയതാണ്. എന്നിട്ടും ഇത് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കൈയ്യടക്കി വെച്ചിരിക്കുകയായിരുന്നു. പൊതുമുതല്‍ ഇത്തരത്തില്‍ കൊള്ളയടിക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.