ന്യൂദല്‍ഹി: വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് യാത്രക്കാരന് ബഹളം വെച്ചതിനെ തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകി. ദല്‍ഹി വഴി അമൃത്സറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ യു കെ 707 വിമാനമാണ് ഇത്തരത്തില്‍ വൈകിയത്. പിന്നീട് യാത്രക്കാരനെയും കുടുംബത്തെയും ഇറക്കി വിട്ടതിനെ തുടര്‍ന്നാണ് വിമാനം പറന്നത്.
വെള്ളിയാഴ്ച ദല്‍ഹി വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം നടന്നത്. ഫ്ളൈറ്റ് അറ്റന്‍ഡറോട് വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ അനുവദിക്കണമെന്ന് യാത്രക്കാരന് ആവശ്യപ്പെട്ടു. വിമാനത്തിനുള്ളില്‍ പുക വലിക്കുന്നത് അനുവദനീയമല്ലെന്ന് ജീവനക്കാരന് വ്യക്തമാക്കി.
ഇതോടെ യാത്രക്കാരന് ബഹളം തുടങ്ങി. തുടര്‍ന്ന് ഇയാളെയും കുടുംബത്തെയും ദല്‍ഹി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: