ചെന്നൈ: അടുത്തുതന്നെ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്ഹാസന്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ് കമല്ഹാസന്.
2019ലെ തെരഞ്ഞെടുപ്പില്‍ താന്‍ ശക്തമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി അടുത്തു തന്നെ ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്. തമിഴ്നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
2018 ഫെബ്രുവരിയിലാണ് മക്കള്‍ നീതി മയ്യം രൂപീകരിക്കുന്നത്. കമല്‍ഹാസന്റെ 64ാം പിറന്നാള്‍ ദിനത്തില്‍ മക്കള്‍ നീതി മയ്യം ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: