തിരുവനന്തപുരം: ഹര്‍ത്താലുകള്‍ രോഗികളെ ബാധിക്കാതിരിക്കുന്നതിനായ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മുന്‍ കൈയ്യെടുക്കുന്നു.
ഹര്‍ത്താല്‍ ദിനങ്ങളില്‍ അത്യാഹിത വിഭാഗങ്ങള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കുമെങ്കിലും ആശുപത്രികളുടെ മറ്റ് പ്രവര്‍ത്തനങ്ങളെ വല്ലാതെ ബാധിക്കാറുണ്ട്. ഇത് രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ഉണ്ടാകാതിരിക്കുവാനാണ് ഐഎംഎയുടെ തീരുമാനം.
ഹര്‍ത്താലുകളില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കാറുണ്ടെങ്കിലും ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആശുപത്രിയിലെത്തുവാന്‍ കഴിയാറില്ല. ഇതു കാരണം അത്യാഹിത വിഭാഗമൊഴികെ മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമായി നടക്കാറില്ല. അതിനാല്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആശുപത്രികളില്‍ എത്തുവാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. അതിനുവേണ്ടി ആശുപത്രിയിലേക്ക് എത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും യാത്ര സുഗമമാക്കുവാനും ആശുപത്രികളില്‍ നടക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ വിഘാതം കൂടാതെ നടക്കുവാനുമുള്ള സഹകരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. അനുപമ ആര്., സെക്രട്ടറി ഡോ. ശ്രീജിത്ത് ആര്. എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: