പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി. ഇതോടെ മണ്ഡല പൂജ നടക്കുന്ന ഈ മാസം 27 വരെ നിരോധനാജ്ഞ തുടരും. പമ്പ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 27 വരെ നിരോധനാജ്ഞ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ പോലീസ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്. ഭക്തര്‍ക്ക് തടസ്സമില്ല, നാമജപത്തിനും വിലക്കില്ല. അതേസമയം പ്രകടനം, പ്രതിഷേധം തുടങ്ങിയ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നിരോധനാജ്ഞ നീട്ടിയത്. തമിഴ്നാട്ടില്‍ നിന്നും മനിതി സംഘത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ശബരിമലയിലേക്ക് വരുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: