ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍ എത്തുമെന്ന് സൂചന

Sunday 23 December 2018 11:23 am IST

കോട്ടയം: ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്. മനീതി സംഘത്തിനു പിന്നാലെയാണ് കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനാല് പേരടങ്ങുന്ന സംഘം ഇന്ന് തൃശൂരില്‍ എത്തി. അവിടെ നിന്ന് ശബരിമലയിലേക്ക് തിരിക്കുമെന്നാണ് സൂചന.

അതേസമയം മനീതി സംഘത്തിലുള്‍പ്പെട്ട മലയാളികളായ മൂന്ന് യുവതികള്‍കൂടിയും കോട്ടയത്തുനിന്ന് അമ്മിണിയെന്ന യുവതിയും  ശബരിമലയിലേക്ക് തിരിച്ചതായായും റിപ്പോര്‍ട്ടുണ്ട്. നാല്‍പ്പതിലേറെ യുവതികള്‍ വിവിധ സംഘങ്ങളായി ഇന്ന് ശബരിമലയില്‍ എത്തുമെന്ന് മനീതി സംഘം നേരത്തെ അറിയിച്ചിരുന്നതാണ്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.