ബലസോര്‍ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈല്‍ അഗ്നി- 4 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഞായറാഴ്ച രാവിലെ 8.30ഓടെയാണ് വിക്ഷേപിച്ചത്.
20 മീറ്റര്‍ നീളമുള്ള അഗ്നി- 4ന് 17 ടണ്‍ ഭാരമുണ്ട്. ഈ മാസം 11ന് ബാലിസ്റ്റിക് മിസൈല്‍ അഗ്നി -5 വിജയകരമായി ഇന്ത്യ പരീക്ഷിച്ചിരുന്നു. 5,000 കിലോമീറ്റര്‍ ദൂര പരിധിയില്‍ ആണവായുധ ആക്രമണം നടത്താന്‍ കഴിവുള്ളതാണ് ഈ മിസൈല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: