വീണ്ടും എത്തുമെന്ന് മനിതി സംഘം

Sunday 23 December 2018 1:48 pm IST

പമ്പ : ശബരിമല ദര്‍ശനത്തിനായി വീണ്ടുമെത്തുമെന്ന്  മനിതി സംഘം. പമ്പയില്‍ നിന്ന് പോലീസ് നിര്‍ബന്ധപൂര്‍വ്വം തങ്ങളെ തിരിച്ചയയ്ക്കുകയായിരുനെന്ന് മനിതി സംഘം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. 

യുവതികള്‍ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയതോടെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ഉടലെടുത്തത്. നീലിമല കയറാന്‍ തയ്യാറെടുത്ത ഇവരെ ഭക്തര്‍ എട്ടുമണിക്കൂറോളമാണ് തടഞ്ഞുവെച്ചത്. പിന്നീട് പോലീസ് ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങുകയും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തതോടെ യുവതികള്‍ ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറുകയായിരുന്നു. 

അതിനുശേഷം കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയ ഇവരെ പോലീസ് വാഹനത്തില്‍ തിരിച്ചയയ്ക്കുകയായിരുന്നു.

അതേസമയം പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ അയ്യപ്പ ഭക്തരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇവരെ മാറ്റിയിരിക്കുന്നത് എങ്ങോട്ടാണെന്നത് സംബന്ധിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.