കാഠ്മണ്ഡു : നേപ്പാളില്‍ 4.7 തീവ്രതയില്‍ ഭൂചലനം. സുന്ധുപാല്ചൗക് ജില്ലയിലാണ് ഭൂചലനം അനുഭവപ്പട്ടത്. ഞായറാഴ്ച രാവിലെയുണ്ടാക്കിയ ഭൂചലനം പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി ഉളവാക്കി.
കാഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരത്തു നിന്നാണ് ഇതിന്റെ പ്രഭവ കേന്ദ്രം. അതേസമയം യാതൊരു വിധത്തിലുള്ള നാശ നഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമ ബംഗാള്‍ വരെയുള്ള മേഖലകളില്‍ ശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതിനെ തുടര്‍ന്ന് ജാഗ്രത പാലിച്ചിരുന്നതാണ്. 2015ല്‍ നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 9000പേരാണ് കൊല്ലപ്പെട്ടത് 8.1 തീവ്രതയിലാണ് അന്ന് ഭൂചലനം അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: