അമൃത്സര്‍ : ഹൗറ എക്സ്പ്രസ്സിലെ ക്ലോസറ്റില്‍ നിന്ന് നവജാത ശിശുവിനെ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിലെ ക്ലോസറ്റില്‍ ഫ്ളഷ് ചെയ്ത നിലയിലാണ് കണ്ടെടുത്തത്.
ഉച്ചയ്ക്ക് 2.30ഓടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഒരാള്‍ക്ക് ട്രെയിനില്‍ ഒരു കുഞ്ഞിന്റെ മൃതദേഹം കിട്ടിയെന്ന് ശുചീകരണത്തൊഴിലാളികളില്‍ ഒരാള്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ എസി കമ്പാര്‍ട്മെന്റായ ഡി-3യിലെ ശൗച്യാലയത്തിന് കീഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. താഴേയ്ക്ക് നിന്നിരുന്ന ഷാളില്‍ തല കുടുങ്ങിയ നിലയിലാണ് കിടന്നിരുന്നത്. തുടര്‍ന്ന് കുട്ടിയെ പുറത്തെടുത്തപ്പോള്‍ ജീവനുണ്ടെന്ന് മനസ്സിലായതോടെ ഉടന്‍ വൃത്തിയാക്കി സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നവജാത ശിശുവിന്റെ സ്ഥിതി ഗുരുതരമല്ലെന്നും ആരോഗ്യ നില മെച്ചപ്പെട്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: