മനിതിയുടെ മലകയറ്റം നടന്നില്ല; സര്‍ക്കാരിനെ പരിഹസിച്ച് വിടി ബലറാം

Sunday 23 December 2018 7:40 pm IST
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ മതില് കെട്ടുന്നതിനു പകരം, നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോമീറ്ററില്‍ രണ്ടു വരിയായി മതില്‍ കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്നു മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെ എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മല കയറാന്‍ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി വി.ടി.ബല്‍റാം എംഎല്‍എ. വനിതാ മതിലിനു പകരം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയായിരുന്നു മതില്‍ കെട്ടേണ്ടിയിരുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ മതില് കെട്ടുന്നതിനു പകരം, നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോമീറ്ററില്‍ രണ്ടു വരിയായി മതില്‍ കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്നു മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെ എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിനു പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കു ശേഷം നാട്ടിലേക്കു മടങ്ങേണ്ടിവന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഘവും പോലീസും തമ്മില്‍ പമ്ബയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു മടക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.