കോഴിക്കോട്: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എം.എ. കൃഷ്ണന് നവതി ആഘോഷ ദേശീയ മാധ്യമ സെമിനാറിനായി സംഘാടക സമിതി രൂപീകരിച്ചു.
2019 ജനുവരി ആറിനാണ് കോഴിക്കോട്ട് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പി. ബാലകൃഷ്ണന് അധ്യക്ഷനും അനില്‍ പൂനൂര് ജനറല്‍ കണ്‍വീനറും കെ. സച്ചിദാനന്ദന് ട്രഷററുമായി 101 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ ഉള്ളൂര്‍ എം. പരമേശ്വരന് അദ്ധ്യക്ഷനായി. പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്, അനൂപ് കുന്നത്ത്, എ.കെ. അനുരാജ്, യു.പി. സന്തോഷ്, ഗോപി കൂടല്ലൂര്‍, രജനി സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: