മനിതി സംഘത്തിനെതിരെ ആചാരലംഘനത്തിന് പരാതി

Monday 24 December 2018 1:00 am IST

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെന്ന പേരില്‍ പോലീസ് പമ്പയിലെത്തിച്ച തമിഴ്‌നാട്ടില്‍ നിന്നുളള മനിതി പ്രവര്‍ത്തകരായ യുവതികള്‍ക്കെതിരെ പത്തംനംതിട്ട പോലീസില്‍ പരാതി നല്‍കി. ശബരിമലയിലെ ആചാരവും പാരമ്പര്യവും തകര്‍ക്കാനെത്തിയ മനിതി കോ-ഓര്‍ഡിനേറ്റര്‍ സെല്‍വിയുടെയും മറ്റു യുവതികളുടെയും പേരില്‍ ക്രിമിനില്‍ ഗൂഢാലോചനയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യം.

 റാന്നി അയ്ത്തല വലിയതോട്ടത്തില്‍ പി. പത്മകുമാറാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ശബരിമലയില്‍ ദര്‍ശനം നടത്തണമെങ്കില്‍ 41 ദിവസം വ്രതമെടുക്കണമെന്നാണ് ആചാരം. എന്നാല്‍, താന്‍ അഞ്ചു ദിവസത്തെ വ്രതമെടുത്താണ് ശബരിമലയിലേക്കു വന്നതെന്ന് സെല്‍വി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ആചാരം പലിക്കാതെയാണ് സംഘത്തിലെ ചിലര്‍ വന്നതെന്നും സെല്‍വി പറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ആചാരലംഘനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. പരാതി സ്വീകരിച്ചതായി ജില്ലാ പോലീസ് ചീഫ് ടി. നാരായണന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.