മെല്‍ബണ്‍ : ഏഴു വയസ്സുകാരന് ആര്‍ച്ചി ഷില്ലര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിലെ പതിനഞ്ചാമനാക്കിയാണ് ഓസ്ട്രേലിയ സ്നേഹ സമ്മാനം നല്‍കിയത്.
ചെറുപ്പത്തിലെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയ ഷില്ലര്‍ക്ക് പല തവണ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നിട്ടുണ്ട്. ക്രിക്കറ്റ് പ്രേമിയായ ഷില്ലര്‍ക്ക് ഓസീസ് ക്രിക്കറ്റ് ടീം നായകനാകണമെന്നായിരുന്നു ആഗ്രഹം. ഓസീസ് പരിശീലകന് ജസ്റ്റിന് ലാംഗറാണ് ടീമിലെടുത്ത കാര്യം ഷില്ലറെ അറിയിച്ചത്. ഇന്ത്യക്കെതിരായ അടുത്ത ടെസ്റ്റില്‍ ഷില്ലര്‍ ടീമിനൊപ്പമുണ്ടാകുമെന്നും ടീമിന്റെ സഹ നായകനായിരിക്കുമെന്നും ഓസീസ് നായകന് ടിം പെയിന്‍ പറഞ്ഞു.
നേരത്തെ ഷില്ലര്‍ ഓസ്ട്രേലിയന്‍ ടീമിനൊപ്പം പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. ബുധനാഴ്ച മെല്‍ബണില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: