കോട്ടയം: കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി വരെ 26ന് നടക്കുന്ന അയ്യപ്പജ്യോതിയുടെ ഭാഗമായി തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അന്നേ ദിവസം ജ്യോതി തെളിക്കും. ഗ്രാമ-നഗര കേന്ദ്രങ്ങളിലാണിത്.
കേരളത്തില്‍ ദീപം തെളിക്കുന്ന വൈകിട്ട് ആറിനു തന്നെ തമിഴ്നാട്ടിലും മണ്ചെരാതുകളില് ദീപം തെളിയും. തേനിയില്‍ പത്തിടത്തും ഡിണ്ടിഗലില്‍ എട്ടിടത്തുമാണ് ജ്യോതി തെളിക്കുന്നത്. നീലഗിരി, രാമനാഥപുരം, തൂത്തുക്കുടി, തിരുപ്പൂര്‍ (അഞ്ച്), മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ സൗത്ത് (നാല്), കരൂര്‍, തഞ്ചാവൂര്‍ മഹാനഗര്‍, തഞ്ചാവൂര്‍ നോര്‍ത്ത് (മൂന്ന്), പരെമ്പലൂര്, അരിയലൂര്‍, കോവൈ, മഹാനഗര്‍, കോവൈ നോര്‍ത്ത്, വിരുത് നഗര്‍, പുതുക്കോട്ടൈ (രണ്ട്) എന്നിങ്ങനെ മറ്റു സ്ഥലങ്ങളിലും ജ്യോതി തെളിക്കുമെന്ന് ശബരിമല കര്‍മസമിതി തമിഴ്നാട് ഘടകം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: