തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ സംഭവവികാസങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിനും പോലീസിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല രംഗത്തെത്തിയത്.
ഭക്തരുടെ വികാരം വൃണപ്പെടുത്തുന്ന ഒരു നടപടിയോടും യോജിക്കാന്‍ സാധിക്കില്ല. ശബരിമലയില്‍ ഈ ദിവസങ്ങളില്‍ നടന്നത് പോലീസിന്റെ നാടകമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മകരവിളക്ക് സമയം വരെ സമാധാനപരമായി ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അവസരമൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: