തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാനായി തലസ്ഥാനത്ത് എത്തിയ മനിതി സംഘത്തിനെതിരെ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ ഭക്തരുടെ പ്രതിഷേധം.
അമ്മമാര്‍ അടക്കമുള്ളവരാണ് പ്രതിഷേധത്തിനായി എത്തിയത്. ട്രെയിന്‍ തടയാനും ഭക്തര്‍ ശ്രമിച്ചിരുന്നു. ഭക്തരുടെ പ്രതിഷേധത്തെ ഭയന്ന് ഇവര്‍ മുഖ്യമന്ത്രിയെ കാണാനും ശ്രമിച്ചില്ല.
കഴിഞ്ഞ ദിവസമാണ് ഇടത് തീവ്രവാദ സംഘങ്ങളുടെ പിന്തുണയോടെ മനിതികള്‍ മല കയറാനെത്തിയത്. വരുന്ന വഴിയില്‍ ഭക്തരുടെ പ്രതിഷേധം ഉണ്ടായെങ്കിലും പമ്പ വരെ എത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പമ്പയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്ലിഫ് ഹൗസിനു മുന്നിലും പ്രതിഷേധ നാമജപം ആരംഭിച്ചു.
പമ്പയില്‍ പ്രതിഷേധിച്ച ഭക്തരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ അയ്യപ്പ ഭക്തര്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന് മനിതികള്‍ പിന്‍വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: