ചണ്ഡീഗഢ്: ഹരിയാനയില്‍ കനത്ത പുകമഞ്ഞില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് 8 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്. ദല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് അപകടം നടന്നത്.
സ്കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. അപകടത്തെത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കാണ് ഈ ഭാഗത്ത് ഉണ്ടായത്. ദല്‍ഹി, പഞ്ചാബ്, യുപി, രാജസ്ഥാന്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് ഈ സീസണില്‍ അനുഭവപ്പെടുന്നത്.
ആഞ്ഞൂറ് മീറ്റര്‍ ദൂരത്തോളം കാഴ്ച മങ്ങുന്ന രീതിയിലാണ് മഞ്ഞ് രൂപപ്പെടുന്നത്. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: