നവാസ് ഷെരീഫിന് 7 വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും

Monday 24 December 2018 5:37 pm IST

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തടവ് ശിക്ഷ. ഏഴ് വര്‍ഷത്തേയ്ക്കാണ് തടവ്. 25 ലക്ഷം ഡോളര്‍ പിഴയുമടയ്ക്കണം. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇപ്പോള്‍ തന്നെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇന്ന് തന്നെ അദ്ദേഹത്തെ ജയിലലേക്ക് മാറ്റിയേക്കും. കേസില്‍ അപ്പീല്‍ നല്‍കാന്‍ നവാസ് ഷെരീഫിന് അവസരമുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, വിദേശത്തെ നിക്ഷേപങ്ങള്‍ മറച്ചുവയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങി വിവിധ കുറ്റങ്ങളില്‍ രണ്ട് കേസുകളാണ് ഷെരീഫിനെതിരെ ഇന്ന് കോടതിയുടെ പരിഗണനയില്‍ വന്നത്. ഇതില്‍ ഒരു കേസില്‍ കോടതി ഷെരീഫിനെ കുറ്റവിമുക്തനാക്കി. 

ഇസ്ലാമാബാദിലെ കോടതി സമുച്ചയത്തിന് മുന്നില്‍ ഷെരീഫിന്റെ പാര്‍ട്ടി അണികള്‍ ഒത്തുകൂടിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ മറ്റൊരു കേസില്‍ ഷെരീഫിന് കോടതി 10 വര്‍ഷം തടവ് വിധിച്ചിരുന്നു. ഈ കേസില്‍ പാക് സുപ്രീം കോടതി പിന്നീട് നവാസ് ഷെരീഫിന് ജാമ്യം അനുവദിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.