തിരുവനന്തപുരം: സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നടപടികാളന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അനുമതി കിട്ടിയത്. കേരള പോലീസ് ആദ്യം മുതലേ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പോലീസിന്റെയും സര്‍ക്കാരിന്റെയും എല്ലാ ഒത്താശയോടെയുമാണ് ആക്ടിവിസ്റ്റുകള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്. മുഖ്യമന്ത്രി എത്തിനാണ് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്? വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആക്ടിവിസ്റ്റുകള്‍ക്ക് തിരികെ പോകേണ്ടി വന്നത്.
വിശ്വാസികളുടെ ശക്തമായ എതിര്‍പ്പില്‍ പിണറായി വിജയന് തോറ്റുകൊണ്ടിരിയ്ക്കുകയാണ്. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: