ലണ്ടന്‍: ഹാരി കെയ്ന്‍, സണ്‍ ഹീയുങ് മിന് എന്നിവരുടെ ഇരട്ട ഗോളുകളില്‍ ടോട്ടനത്തിന് ഉശിരന്‍ വിജയം. പ്രീമിയര്‍ ലീഗില്‍ അവര്‍ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് എവര്‍ട്ടനെ പരാജയപ്പെടുത്തി.
തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ടോട്ടനം വിജയം നേടിയെടുത്തത്് ഇരുപത്തിയൊന്നാം മിനിറ്റില്‍ വാല്‍കോട്ട് എവര്‍ട്ടനെ മുന്നിലെത്തിച്ചു. ആറു മിനിറ്റുകള്‍ക്ക് ശേഷം സണ്‍ ഗോള്‍ മടക്കി. 35-ാം മിനിറ്റില്‍ അലിയും 42-ാം മിനിറ്റില്‍ ഹാരി കെയ്നും ഗോള്‍ നേടിയതോടെ ഇടവേളയ്ക്ക് ടോട്ടനം 2-1 ന് മുന്നിലായി.
രണ്ടാം പകുതിയില്‍ എറിക്സണ് ഗോള്‍ നേടിയതോടെ ടോട്ടനത്തിന്റെ ലീഡ് 3-1 ആയി. മൂന്ന് മിനിറ്റുകള്‍ക്കുളളില്‍ എവര്‍ട്ടന്റെ സിഗുര്‍സണ്‍ ഒരു ഗോള്‍ കൂടി മടക്കി. 61-ാം മിനിറ്റില്‍ സണ്ണും 74-ാം മിനിറ്റില്‍ കെയ്നും ഗോള്‍ നേടി ഡബിള്‍ തികച്ചു.
ഈ വിജയത്തോടെ ടോട്ടനം പതിനെട്ട് മത്സരങ്ങളില്‍ 42 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 18 മത്സരങ്ങളില്‍ 48 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് പതിനെട്ട് മത്സരങ്ങളില്‍ 44 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: