ധോണി തിരിച്ചെത്തി

Monday 24 December 2018 9:55 pm IST

ന്യൂദല്‍ഹി: മൂന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണിയെ മടക്കിവിളിച്ചു. നേരത്തെ വിന്‍ഡീസ്, ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പയ്ക്കുള്ള ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിലേക്ക് പുറപ്പെടും. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഏകദിന പരമ്പരകളില്‍ വിശ്രമം അനുവദിച്ചു. ദിനേശ് കാര്‍ത്തിക്കിനെ ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ജനുവരി 23 ന് ആരംഭിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികവ് കാട്ടാതിരുന്നതിനെ തുടര്‍ന്നാണ് ധോണിയെ വിന്‍ഡീസ് ഓസീസ് പര്യടനങ്ങളില്‍ നിന്ന് ഒഴിവാക്കിയത്. ധോണിക്ക് പകരം ഋഷഭ് പന്തിനും ദിനേശ് കാര്‍ത്തിക്കിനും അവസരം നല്‍കി.

ഏകദിന ടീം: വിരാട് കോഹ്‌ലി ,രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ്, എം.എസ്. ധോണി , ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ട്വന്റി 20 ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാള്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.