മെല്‍ബണ്‍: റെക്കോഡുകള്‍ തകര്‍ത്ത് കുതിക്കുന്ന ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോഹ്ലി ഒരുപറ്റം റെക്കോഡുകളുടെ പടിവാതുക്കലില്‍. ബോക്സിങ് ഡേ ടെസ്റ്റില്‍ സെഞ്ചുറി നേടിയാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം എത്തും. 1998 ല്‍ പന്ത്രണ്ട് സെഞ്ചുറികള്‍ നേടിയാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ റെക്കോഡിട്ടത്.
കോഹ്ലി ഈ വര്‍ഷം ഇതുവരെ ടെസ്റ്റില്‍ അഞ്ചു സെഞ്ചുറികളും ഏകദിനത്തില്‍ ആറു സെഞ്ചുറികളും നേടിയിട്ടുണ്ട്.
181 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യന്‍ നായകന് മറ്റൊരു റെക്കോഡിന് കൂടി അര്‍ഹനാകും. ഒരുവര്‍ഷത്തില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോഡാണ് സ്വന്തമാകുക. കോഹ് ലി ഈ വര്‍ഷം ഇതുവരെ 2653 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്ല്രേിയയുടെ റിക്കി പോണ്ടിങ്ങാണ് ഈ റെക്കോഡിനുടമ. 2005ല്‍ 2833 റണ്‍സ് നേടിയാണ് പോണ്ടിങ്ങ് റെക്കോഡിട്ടത്.
സെഞ്ചുറി നേടിയാല്‍ കോഹ്ലി, ഓസീസിനെതിരെ എട്ട് സെഞ്ചുറികള്‍ നേടിയ സുനില്‍ ഗവാസ്ക്കറുടെ റെക്കോഡിനൊപ്പം എത്തും. ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം സച്ചിന് ടെന്‍ഡുല്‍ക്കറാണ്. സച്ചിന് പതിനൊന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
82 റണ്‍സ് കൂടി നേടിയാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വിദേശ മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകും. 1137 റണ്‍സ് നേടിയ രാഹുല്‍ ദ്രവിഡാണ് നിലവില്‍ ഈ റെക്കോഡിനുടമ. കോഹ്ലി ഇതുവരെ 1065 റണ്‍സ് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: