കോട്ടയം: പൊന്‍കുന്നത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. തിങ്കളാഴ്ച രാത്രി 7:20നാണ് അപകടം. പൊന്‍കുന്നത്തുനിന്നു പാലായ്ക്കു പോവുകയായിരുന്ന നിരപ്പേല്‍ എന്ന സ്വകാര്യ ബസും പൊന്‍കുന്നം ഭാഗത്തേക്കു വരികയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മണര്‍കാട് കിഴക്കേപറന്പില് സുകുമാരന്‍ (മോനായി- 56), പാലക്കാട് ഏലവന്നം പുറഞ്ഞാട്ടിക്കാലായില് സോമനാഥന്റെ മകന് കണ്ണദാസന് (36), കോട്ടയം കളത്തിപ്പടി സ്വദേശി കാര്‍ത്തികപ്പള്ളിയില്‍ ഉല്ലാസ് (48) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അജി (40)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: