കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനനീക്കത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 26ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടത്തുമെന്ന് യുഎഫ്ബിയു (യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലയനനീക്കം ഉപേക്ഷിക്കുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് മേഖലയിലെ മുഴുവന്‍ ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കുന്നത്. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാരെയും ജനങ്ങളെയും ബാധിക്കുമെന്നും സമരക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: