കൊലപാതകം നടത്താന്‍ കുമാരസ്വാമിയുടെ നിര്‍ദേശം; ദൃശ്യങ്ങള്‍ പുറത്ത്

Tuesday 25 December 2018 12:21 pm IST

ബംഗളൂരു: ജെഡിഎസ് നേതാവിനെ കൊന്നവരോട് അതേ നാണയത്തില്‍ പ്രതികാരം ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി നിദ്ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജെഡിഎസിലെ പ്രാദേശിക നേതാവിന്റെ കൊലപാതകികളെ കൊന്നു കളയണമെന്ന് മുതിര്‍ന്ന പോലിസ് ഓഫീസര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് പുറത്തായത്.

കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്ന ദൃശ്യങ്ങള്‍ സ്വകാര്യചാനലാണ് പുറത്തുവിട്ടത്. ഒരു ദയാദാക്ഷിണ്യം കൂടാതെ പ്രതികളെ വെടിവയ്ക്കാനാണ് അദ്ദേഹം വീഡിയോയില്‍ നിര്‍ദ്ദേശിക്കുന്നത്. 'പ്രകാശ് നല്ല മനുഷ്യനായിരുന്നു. ഇത്രയും നല്ല മനുഷ്യന്‍ കൊല്ലപ്പെട്ടവാര്‍ത്ത കേട്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ നടുങ്ങിപ്പോയി. ഞാന്‍ ഏറെ നിരാശാജനകനാണ്. ആരാണ് അദ്ദേഹത്തെ ഇങ്ങനെ കൊന്നതെന്ന് അറിയില്ല. ഇത് ചെയ്തത് ആരായാലും ഒരു ദയയും കാണിക്കാതെ അയാളെയും കൊല്ലുക. ഒരു പ്രശ്‌നവും ഉണ്ടാകില്ല' എന്നാണ് കുമാരസ്വമി വീഡിയോയില്‍ പറയുന്നത്.

പ്രകാശിന്റെ കൊലപാതകം അറിയിച്ച ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് കുമാരസ്വാമി നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്..  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.