പത്തനംതിട്ട : ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഉച്ചയ്ക്ക് പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തുന്ന ഘോഷയാത്ര വൈകീട്ട് മൂന്നുമണിയോടെയാണ് സന്നിധാനത്തേയ്ക്ക് പുറപ്പെടുന്നത്.
ശരംകുത്തിയില്‍ വെച്ച് സ്വീകരണം നല്കിയതിനുശേഷം ആചാരപൂര്‍വം സന്നിധാനത്തേയ്ക്ക് ആനയിക്കും. അതിനുശേഷം തങ്ക അങ്കി ചാര്‍ത്തിയാകും ഇന്ന് ദീപാരാധന നടത്തുന്നത്.
തങ്ക അങ്കി ഷോഘയാത്രാ സമയം മുതല്‍ ദീപാരാധന സമയമായ ആറര വരെ തീര്‍ത്ഥാടകരെ ആരേയും മല കയറ്റി വിടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: