അഭയാര്‍ത്ഥി ബാലന്‍ യുഎസ് കസ്റ്റഡയിലിരിക്കെ മരിച്ചു

Wednesday 26 December 2018 10:50 am IST

വാഷിങ്ടണ്‍ : യുഎസ് സേനയുടെ കസ്റ്റഡിയില്‍ ഒരു അഭയാര്‍ത്ഥി ബാലന്‍ കൂടി മരണമടഞ്ഞു. അനധികൃതമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നതിന് യുഎസ് ബോര്‍ഡര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത എട്ടുവയസ്സുകാരനാണ് മരിച്ചത്. ഫെലിപ് അലോന്‍സോ എന്ന് പേരുള്ള ഈ ബാലന്‍ ഗ്വാട്ടിമാല സ്വദേശിയാണ്. 

മെക്‌സിക്കോ അതിര്‍ത്തിവഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് അലോന്‍സോയും പിതാവും അറസ്റ്റിലായത്. അതിനുശേഷം കസ്റ്റഡിയില്‍ കഴിയവേയാണ് ബാലന്‍ മരിക്കുന്നത്. 

രണ്ടാഴ്ചമുമ്പ് ഏഴു വയസ്സുകാരി മരിച്ചതിനെ തുടര്‍ന്ന് യുഎസില്‍ ഇതിനെതിരെ പ്രതിഷേധം നടന്നു വരികയാണ്. അതിനിടെയാണ് അടുത്ത മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്വാട്ടിമാലയില്‍ നിന്നു തന്നെയുള്ള ഏഴു വയസ്സുകാരി നിര്‍ജ്ജലീകരണം മൂലമാണ് മരണമടഞ്ഞത്. 

മെക്‌സിക്കന്‍ അതിര്‍ത്തി വഴി യുഎസിലേക്ക് കടക്കുന്ന അഭയാര്‍ത്ഥികളെ തടയുന്നതിനായി ട്രംപ് ഭരണകൂടം പ്രദേശത്ത് ആയ്യായിരത്തിലധികം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.