തിരുവനന്തപുരം : പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പോലീസുകാരെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഗൂഢാലോചന നടത്തുന്നതിനായി പോലീസ് സര്‍വ്വീസ് അസോസിയേഷന് ആരോപിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സര്‍വ്വീസ് ഓഫീസേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
അന്വേഷണ കമ്മീഷനു മുമ്പാകെ അപകടം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അറിയിക്കണമെന്നാണ് അസോസിഷേയന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ കമ്മീഷനിലെ സര്‍ക്കാര്‍ അഭിഭാഷകനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ്അസോസിയേഷന് കത്ത് നല്‍കിയത്.
110 പേര്‍ക്ക് മരിക്കുകയും മുന്നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത പുറ്റിങ്ങല്‍ വെട്ടിക്കെട്ട് അപകടത്തില്‍ 59 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. അനുമതി ഇല്ലാതെ മത്സര കമ്പം സംഘടിപ്പിച്ചവരെയും ക്ഷേത്ര ഭാരവാഹികളേയുമാണ് ആദ്യ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ മരിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ 66 വാല്യങ്ങളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 1500 സാക്ഷികളാണ് കേസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: