തിരുവനന്തപുരം ; ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണത്തിനായി നടത്തുന്ന അയ്യപ്പ ജ്യോതി ശബരിമല തീർത്ഥാടനത്തെ സഹായിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാർ .
ശബരിമലയിലെ ഈ വർഷത്തെ വരുമാനത്തിൽ 59 കോടി രൂപയുടെ കുറവാണുള്ളത്. കഴിഞ്ഞവർഷം മണ്ഡലപൂജ വരെ 164 കോടിയോളം രൂപയായിരുന്നു വരുമാനമെങ്കിൽ ഇത്തവണ അത് 105 കോടിയോളം രൂപയായി കുറഞ്ഞു.
കഴിഞ്ഞകാലങ്ങളിൽ ശബരിമലയിൽ എത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം മുൻ പ്രസിഡന്റുമാർ പെരുപ്പിച്ച് കാട്ടുകയായിരുന്നു. കഴിഞ്ഞവർഷം മകരവിളക്ക് വരെ 68 ലക്ഷത്തോളം ആയിരുന്നു അയ്യപ്പ ഭക്തരുടെ എണ്ണം എങ്കിൽ ഈ വർഷം മണ്ഡലപൂജ വരെ 32 ലക്ഷം ഭക്തർ ദർശനത്തിനായി എത്തിയതായും അദ്ദേഹം പറഞ്ഞു.
അതേ സമയം ശബരിമല യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അടിക്കടിയുള്ള നിലപാട് മാറ്റത്തെപ്പറ്റിയുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ പ്രസിഡന്റ് ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: