ഇസ്ലാമബാദ് : പാക്കിസ്ഥാന് പ്രധാനമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ടവറിനു മുകളില്‍ കയറിയിരുന്നയാള്‍ അറസ്റ്റില്‍. ഇസ്ലാമബാദ് ബ്ലൂ ഏരിയയിലെ ടവറിലാണ് ഇയാള്‍ കയറിയത്.
രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ തനിക്കാകുമെന്ന് അറിയിച്ചുകൊണ്ടാണ് ടവറിനു മുകളിലെ ഇയാളുടെ സമരം. ആറുമാസം കൊണ്ട് രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ തനിക്കാകുമെന്നും ഇയാള്‍ പറഞ്ഞു.
പ്രധാനമന്ത്രി ഇമ്രാന് ഖാനോടൊ, സര്‍ഗോദയിലെ സീനിയര്‍ ഓഫീസറോടൊ സംസാരിക്കാതെ താഴെയിറങ്ങില്ലെന്നായിരുന്നു ഇയാളുടെ ഭീഷണി. പീന്നീട് മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ് താഴെയിറക്കിയത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: