ന്യൂദല്‍ഹി: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ അയ്യപ്പ ജ്യോതി തെളിയിച്ച് രാജ്യതലസ്ഥാനമായ ദല്‍ഹിയും. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ കേരളാ ഹൗസിന് മുന്നില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.
ജന്ദര്‍ മന്ദിറില്നിന്നും ജ്യോതി തെളിയിച്ച് വിശ്വാസികള്‍ ശരണമന്ത്ര വിളികളോടെ കേരളാ ഹൗസിന് മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് ഭജനയും നടത്തി. ബിഎംഎസ് ദേശീയ പ്രസിഡന്റ് സജി നാരായണന്, വി. മുരളീധരന് എംപി എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി, ഹൈന്ദവ സംഘടനകള്‍, മലയാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: