ശബരിമല: ശബരിമല യുവതീ പ്രവേശനത്തിന് അവസാന ശ്രമത്തിനൊരുങ്ങി സര്‍ക്കാര്‍. ഇന്ന് മണ്ഡല പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതിനു മുമ്പായി യുവതികളെ പ്രവേശിപ്പിക്കാന്‍ നീക്കമെന്ന് സൂചന.
ഇന്ന് ഉച്ചയ്ക്ക് 12ന് മണ്ഡല പൂജ കഴിഞ്ഞാല്‍ വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. രാത്രി പത്തിന് അടയ്ക്കും. നെയ്യഭിഷേകം സാധ്യമല്ലാത്തതിനാല്‍ ഇരുമുടിയുമായി ഭക്തര്‍ വരില്ല. മാത്രമല്ല മണ്ഡലപൂജ കഴിഞ്ഞാല്‍ പരമാവധി പേര് മലയിറങ്ങും. ഈ സമയം പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ഉച്ചയ്ക്ക് ശേഷം എത്രപേര്‍ ശബരിമലയിലുണ്ടെന്നുള്ളത് പരിശോധിക്കും. ഭക്തരുടെ എണ്ണം കുറവാണെങ്കില്‍ തടയുന്നവരുടെ എണ്ണവും കുറവായിരിക്കും. അതനുസരിച്ച് യുവതികളെ മലയിലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഹരിവരാസനത്തിന് മുമ്പ് യുവതികളെ ശബരിമലയിലെത്തിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: