ഏറ്റുമാനൂര്‍: കോടതിവിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനുള്ള അവിശ്വാസികളുടെ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍. ഏറ്റുമാനൂരില്‍ അയ്യപ്പജ്യോതി തിരിതെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ ബന്ധമുള്ളവരെ വിളിച്ച് കൊണ്ടുവന്ന് പവിത്രമായ ശബരിമലയെ കളങ്കപ്പെടുത്താനുള്ള ശ്രമം ഭക്തജനങ്ങള്‍ പരാജയപ്പെടുത്തി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകും. അയ്യപ്പജ്യോതി ഹൈന്ദവ കൂട്ടായ്മയുടെ വിജയമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്, സൂര്യകാലടിമന സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട്, വേളാര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ. കൃഷ്ണന്‍കുട്ടി, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍. നമ്പൂതിരി, വിളക്കിത്തലനായര്‍ വനിതാവേദി സംസ്ഥാന സെക്രട്ടറി അംബിക തമ്പി, ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഖില്‍ രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: