വളപട്ടണം: കണ്ണൂര്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിനു നേരെ ബോംബേറ്. സാക്ഷരതാ തുടര്‍ വിദ്യാഭ്യാസകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് ആക്രമണം ഉണ്ടായത്.
സ്ഫോടന ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലതെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. അജ്ഞാതസംഘം ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. വളപട്ടണം പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: