കണ്ണൂര്‍: പയ്യന്നൂരില്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത യുവാവിന്റെ ബൈക്കിന് തീയിട്ടു. പടിയോട്ടുചാലില് ടി.പി. മാധവന്റെ മകന് അഭിനേഷിന്റെ ബൈക്കിന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് തീയിട്ടത്.
തീ കത്തുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പെട്ടന്നു തന്നെ ഉണര്‍ന്ന് കെടത്തിയതിനാല് സമീപത്തുണ്ടായ കാറിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. ചെറുപുഴ പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു. സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.
ബുധനാഴ്ച വൈകീട്ട് കണ്ണൂരിലെ പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന അയ്യപ്പജ്യോതി പരിപാടിക്കു നേരെ സിപിഎം ആക്രമണം ഉണ്ടായിരുന്നു. അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവര്‍ സഞ്ചരിച്ച ബസിനു നേരേയും ആക്രമണം നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: