കാസര്‍ഗോഡ് : ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസില്‍ അറസ്റ്റിലായ ഹബീബ് റഹ്മാന് മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയിരുന്നെന്ന് എന്‍ഐഎ. ഐഎസില്‍ ചേരുക എന്ന ലക്ഷ്യവുമായാണ് വയനാട് സ്വദേശിയായ ഹബീബ് ഇറാനിലേക്ക് പോയത്.
മസ്കറ്റ്, ഒമാന്‍ വഴിയാണ് ഇയാളുടെ സംഘം ഇറാനിലേക്ക് എത്തിയത്. കാസര്‍ഗോഡ് സ്വദേശികള്‍ ഉള്‍പ്പടെ ഐഎസിലേക്കേ് റിക്രൂട് ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 17-ാം പ്രതിയാണ് ഹബീബ്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതെന്നും എന്‍ഐഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: