തൃശ്ശൂര്‍ : ജിഷ്ണു പ്രണോയി ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്പ്പിച്ചാതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമതിയുടെ നിരീക്ഷണത്തിലാണ് ഈ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ ആസൂത്രിതമായി തോത്പ്പിച്ചതാണെന്ന് കണ്ടോെത്തിയിരിക്കുന്നത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു കോളേജ് മാനേജ്മെന്റിനെതിരെ ഈ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ പ്രതികാര നടപടിയായി വിദ്യാര്‍ത്ഥികളെ പരിക്ഷയില്‍ മനപ്പൂര്‍വ്വം തോല്‍പ്പിക്കുകയായിരുന്നു. ഇവരെ പ്രാക്ടിക്കല്‍ പരീക്ഷയിലാണ് കരുതിക്കൂട്ടി തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: