മെല്‍ബണ്‍: ക്രിസ്തുമസിന്റെ പിറ്റേ ദിവസമായ ഡിസംബര്‍ 26 ആണ് ബോക്സിങ് ഡേ. ഈ ദിവസം ഇംഗ്ലണ്ടിലും ബ്രീട്ടീഷ് സാമൃാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലും ആഘോഷങ്ങള്‍ നടക്കും. ഈ ദിനത്തില്‍ ആരംഭിക്കുന്ന ടെസ്റ്റുകളാണ് ബോക്സിങ് ഡേ ടെസ്റ്റുകള്‍.
സമ്മാനപ്പെട്ടിയായ ‘ക്രിസ്തുമസ് ബോക്സി’ല്‍ നിന്നാണ് ബോക്്സിങ് ഡേ ജന്മമെടുത്തത്. ഈ ദിനത്തില്‍ ദൂതന്മാരായ കുട്ടികള്‍ക്കും പോസ്റ്റ്മാന്മാര്ക്കും ഒരു വര്‍ഷത്തെ സേവനം കണക്കാക്കി സമ്മാനങ്ങള്‍ നല്‍കും. ബ്രിട്ടനിലാണ് ഈ ആഘോഷം തുടങ്ങിയത്. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു.
1950 ല്‍ ഓസ്ട്രേലിയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ആരംഭിച്ചത് ബോക്സിങ് ഡേയിലാണ്. പിന്നീട് ഈ ദിനം ക്രിക്കറ്റ് കലണ്ടറില്‍ സ്ഥിരപ്രതിഷ്ഠ നേടി. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും ബോക്സിങ് ഡേ ടെസ്റ്റുകള്‍ അരങ്ങേറാറുണ്ട്.
ഓസ്ട്രേലിയയില്‍ മെല്‍ബല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബോക്സിങ്ഡേ ടെസ്റ്റുകള്‍ നടക്കുക. ഈ വര്‍ഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് പോരാട്ടം. 1952, 1968, 1974, 1975 വര്‍ഷങ്ങളില്‍ മെല്‍ബണിലും 1967, 1972, 1976 വര്‍ഷങ്ങളില്‍ അഡ്ലെയ്ഡിലുമാണ് ബോക്സിങ് ഡേ ടെസ്റ്റുകള്‍ അരങ്ങേറിയത്. 1980 മുതല്‍ മെല്‍ബണിലാണ് ബോക്സിങ് ഡേ ടെസ്റ്റുകള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: