ഇരിട്ടി : ആറളം കൃഷി അസിസ്റ്റന്റിനെ ഓഫീസിനുള്ളില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. കൃഷി അസിസ്റ്റന്റ് സി.കെ സുമേഷിനാണ് മര്‍ദ്ദനമേറ്റത്. സുമേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പച്ചക്കറി കൃഷിക്ക് അപേക്ഷ നല്കിയ ആളാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം ലഭിച്ചയാളാണ് സുമേഷ്.
മര്‍ദ്ദനത്തില്‍ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപറമ്ബില്, വൈസ് പ്രസിഡണ്ട് കെ.വേലായുധന് എന്നിവര്‍ പ്രതിഷേധിച്ചു. ആക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: