ഖനിയിലെ തൊഴിലാളികള്‍ മരിച്ചെന്ന് സൂചന

Thursday 27 December 2018 2:46 pm IST
ഖനിക്കുള്ളില്‍ നിന്ന് മൃതദേഹം അഴുകിയതിന്റെ ദുര്‍ഗന്ധം വമിക്കുന്നതായി മുങ്ങള്‍ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ മരിച്ചതായാണ് അനുമാനിക്കുന്നതെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിങ് അറിയിച്ചു.

ഗുവഹാത്തി : മേഘാലയ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാഴികള്‍ മരിച്ചിട്ടുണ്ടാകുമെന്ന് ദുരന്ത നിവാരണ സേന(എന്‍ഡിആര്‍എഫ്). ദിവസങ്ങള്‍ പിന്നിട്ടതോടെ ഖനിക്കുള്ളില്‍ നിന്ന് മൃതദേഹം അഴുകിയതിന്റെ ദുര്‍ഗന്ധം വമിക്കുന്നതായി മുങ്ങള്‍ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ മരിച്ചതായാണ് അനുമാനിക്കുന്നതെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിങ് അറിയിച്ചു. 

ജയന്തിയ ഹില്‍സിലെ ഖനിയില്‍ നിന്നും തൊഴിലാളികളെ ജീവനോടെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് അത്ഭുതമായിരിക്കും. എന്നാല്‍ അതിനുള്ള സാധ്യത വളരെക്കുറവാണ്. അടുത്തിടെ തായ്‌ലാന്‍ഡിലെ ഗുഹയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ഫുട്‌ബോള്‍ കോച്ചും കുടുങ്ങി  ദിവസങ്ങള്‍ക്കുശേഷം രക്ഷപ്പെട്ടിരുന്നു. എന്നാല്‍ മേഘാലയയിലെ സിഥിതി അതിലും ദയനീയമാണ്. 

ഖനിക്ക് 70 അടി ആഴമാണുള്ളത്. എന്‍ഡിആര്‍എഫിലെ മുങ്ങല്‍ വിദഗ്ധര്‍മാര്‍ക്ക് 40 അടി ജലനിരപ്പില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനാണ് പരിശീലനം ലഭിച്ചിട്ടുള്ളത്. ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയത്. കഴിഞ്ഞ 14 ദിവസം കൊണ്ട് മൂന്നു ഹെല്‍മറ്റുകള്‍ മാത്രമാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടൊള്ളൂ. തൊഴിലാളികള്‍ ഖനിക്കുള്ളില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതാണ് രക്ഷാ പ്രവര്‍ത്തനം ഇത്രയും നീണ്ടുപോകാനുള്ള കാരണമെന്നും സന്തോേഷ് സിങ് പറഞ്ഞു.

ഖനിയിലെ വെള്ളം പുറത്തെത്തിക്കുന്നതിന് 100 കുതിര ശക്തിയുള്ള പമ്പുകളുടെ ലഭ്യതക്കുറവും രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എത്ര ടണലുകള്‍ കല്‍ക്കരി ഖനനത്തിനായി നിര്‍മിച്ചിട്ടുണ്ട്. ബേസ് ഏരിയയുടെ വ്യാപ്തി, ആഴം എന്നിവ സംബന്ധിച്ച് അറിയാത്തതും പ്രതിസന്ധി ഉയര്‍ത്തുന്നത്. 

അതേസമയം രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ എത്രയും പെട്ടന്ന് എത്തിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ അറിയിച്ചു. മേഖാലയിലെ അനധികൃത കല്‍ക്കരി ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഹരിത ട്രൈബ്യൂണല്‍ 2014ല്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.